കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന റിമാന്‍ഡ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി
കണ്ണൂര്‍: (www.kvartha.com 04.03.2020) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന റിമാന്‍ഡ് പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് പ്രതിയായ കോഴിക്കോട് വളയം സ്വദേശി രാജന്‍ ആണ് രക്ഷപ്പെട്ടത്.
ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാജന്‍. ഈ കേസില്‍ വളയം പൊലീസ് സ്റ്റേഷനില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ റിമാന്‍ഡ് തടവുകാരനാണ് ഇയാള്‍. ബുധനാഴ്ച രാവിലെ 11 മണിയോടെ ചികിത്സക്കായി ജയില്‍ ജീവനക്കാരാണ് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് ഇയാള്‍ റിമാന്‍ഡിലായത്. പ്രതി രക്ഷപ്പെട്ടതറിഞ്ഞ് ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
Keywords: Remand accused escaped, Kannur, News, Local-News, Remanded, Hospital, Treatment, Jail, Police Station, Kerala.

Powered by Info News For You

Comments
Post a Comment