കൊടും വേനലില്‍ പറവകള്‍ക്ക് കനിവേകി എംഎസ്എഫ് തണ്ണീര്‍ക്കുടം

കാസര്‍കോട് (www.evisionnews.co): കൊടും ചൂടില്‍ വെള്ളം കിട്ടാതെ പക്ഷികള്‍ ചത്തൊടുങ്ങുമ്പോള്‍ എംഎസ്എഫിന്റെ പറവകള്‍ക്ക് നീര്‍ക്കുടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ വീടുകളിലും കവലകളിലും പക്ഷികള്‍ക്ക് തണ്ണീര്‍ കുടങ്ങളൊരുക്കും 

ജില്ലാതല ഉദ്ഘടനം അംഗഡിമൊഗറില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍ നിര്‍വഹിച്ചു. എംഎസ്എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞി, എംഎസ്എഫ് ജില്ലാ ഭാരവാഹികളായ നവാസ് കുഞ്ചാര്‍, സഹദ് അംഗടിമുഗര്‍, താഹ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സവാദ് അംഗടിമുഗര്‍, ജംഷീദ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ മുക്കാരിക്കണ്ടം, ഇല്യാസ് ഹുദവി, മുഹമ്മദ് പജ്ജാനം, അബ്ദുറഹ്മാന്‍ മേനംങ്കോട്, ഉബൈദ് കമ്പാര്‍, ഇബ്രാഹിം എരുതുംകല്ല്, ശബീര്‍ ഫാരിസ്, അന്‍സാര്‍ ഷെറൂള്‍, ജമാല്‍ എരുതുംകല്ല് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?