അച്ഛനും മകനും തമ്മിലുള്ള കുടുംബ വഴക്കിനിടെ ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ചു; മുത്തച്ഛന്‍ അറസ്റ്റില്‍

പുനലൂര്‍: (www.kvartha.com 03.03.2020) അച്ഛനും മകനും തമ്മിലുള്ള കുടുംബ വഴക്കിനിടെ ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ച സംഭവത്തില്‍ മുത്തച്ഛന്‍ അറസ്റ്റില്‍.

തെന്മല പഞ്ചായത്ത് ഒറ്റക്കല്‍ പാറക്കടവില്‍ നെല്ലിക്കല്‍ മേലേതില്‍ വീട്ടില്‍ സുജിത്തി(22) നെ ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ മുത്തച്ഛനായ വാസു, പിതാവ് അനില്‍കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്മല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Police arrest men in acid attack, News, Local-News, Family, Arrested, Crime, Criminal Case, Police, Attack, Injured, Hospital, Treatment, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. പിതാവും മുത്തച്ഛനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയ മുത്തച്ഛന്‍ റബര്‍ ഷീറ്റിന് ഒഴിക്കുന്ന ആസിഡുമായെത്തി ചെറുമകന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുഖത്തിന്റെ ഇടതുഭാഗത്ത് പൊള്ളലേറ്റ സുജിത്തിനെ നാട്ടുകാര്‍ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിക്ക ദിവസങ്ങളിലും ഇവരുടെ വീട്ടില്‍ വഴക്കുണ്ടാകാറുണ്ട്. സംഭവം അറിഞ്ഞെത്തിയ തെന്മല സി ഐ മണികണ്ഠന്‍ ഉണ്ണി, എസ് ഐ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Keywords: Police arrest men in acid attack, News, Local-News, Family, Arrested, Crime, Criminal Case, Police, Attack, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?