യാത്രക്കാരിയുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തി അശ്ലീല ഫോട്ടോകളും വീഡിയോകളുമയച്ച ഓല ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: (https://ift.tt/2TZzQiY) യാത്രക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച ഓല ടാക്‌സി കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. 26കാരനായ കോഴിക്കോട് പറമ്പത്ത് തലക്കളത്തൂര്‍ അഭിജിത്തിനെയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകള്‍ ഇയാള്‍ ഓടിച്ച ഓണ്‍ലൈന്‍ ടാക്‌സിയായ ഓലയില്‍ യാത്ര ചെയ്തവര്‍ക്കാണ് യുവാവില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

സ്ത്രീകള്‍ ബുക്കിങ്ങിന് വേണ്ടി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയാണ് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്. ദില്‍ജിത്ത്, സജിത എന്നിവരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

News, Kerala, Malappuram, Online Registration, Obscene, Arrest, Police, Ola driver arrested for posting obscene photos and videos

Keywords: News, Kerala, Malappuram, Online Registration, Obscene, Arrest, Police, Ola driver arrested for posting obscene photos and videos 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?