സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി; ആറംഗ സംഘം എത്തിയത് കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും; കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 09.03.2020) സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ആറുപേരടങ്ങുന്ന സംഘം എത്തിയത്. എന്നാല്‍ ഇവരെ പൊങ്കാല ഇടാന്‍ അനുവദിച്ചില്ലെന്നും തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദേശം. അതിന് ഹോട്ടലുകളില്‍ സൗകര്യം ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്നുപേരടക്കം നാട്ടിലുള്ള രണ്ട് ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് കൊറോണയ്‌ക്കെതിരെയുള്ള നടപടികള്‍ വീണ്ടും ശക്തി പ്രാപിച്ചത്.
പനി, ചുമ, ശ്വാസതടസം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവരും മാറിനില്‍ക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുന്‍സുകളും നഗരത്തില്‍ ഉണ്ടാകും.
അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് 19 വൈറസ് കൂടി സ്ഥിരീകരിച്ചു. കൊച്ചിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
Keywords: Covid 19, foreigners came to Pongala over violation of government orders, Thiruvananthapuram, News, Hotel, Foreigners, Attukal Pongala, Religion, Health, Health & Fitness, Health Minister, District Collector, Kerala.

Powered by Info News For You

Comments
Post a Comment