സ്ത്രീകളുടെയും കുട്ടികളുടേയും ആസ്പത്രി: കാഞ്ഞങ്ങാട് നിര്‍മാണം പുരോഗമിക്കുന്നു


കാഞ്ഞങ്ങാട് (www.evisionnews.co): സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. കെട്ടിടം പണിയുടെ 50ശതമാനവും പൂര്‍ത്തിയായി. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെണ്ടര്‍ നടപടികളും പുരോഗമിക്കുകയാണ്. മൂന്നു നിലകളുള്ള ആസ്പത്രി 9.41കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 35000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ആസ്പത്രിയില്‍ 100ബെഡുകളുണ്ട്.

ജില്ലാ ആസ്പത്രിയില്‍ നിന്ന് മൂന്നു കിലോ മീറ്ററും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് 30 കിലോമീറ്ററുമാണ് കാഞ്ഞങ്ങാട് ഒരുങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രിയിലേക്കുള്ള ദൂരം. ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്‌തേഷ്യ, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോളജി വിഭാഗങ്ങള്‍ ആസ്പത്രിയിലുണ്ടാകും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?