പോലീസിന്റെ സന്ദര്‍ഭോചിയമായ ഇടപെടലില്‍ മാലമോഷ്ടാവിനെ പൊക്കിയപ്പോള്‍ വീട്ടമ്മയും നാട്ടുകാരും ഞെട്ടി; കൊച്ചുമകനും സുഹൃത്തും മാല കവര്‍ന്നത് സിനിമാ കഥയെ വെല്ലുന്ന നാടകീയരംഗങ്ങളിലൂടെ
കോട്ടയം: (www.kvartha.com 06.03.2020) പാലായില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറില്‍ കടന്നു കളഞ്ഞ മാലമോഷ്ടാവിനെ പൊക്കിയപ്പോള്‍ വീട്ടമ്മയും നാട്ടുകാരും ഞെട്ടി. ഉരുളികുന്നത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പോലീസ് പൊക്കി. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പില്‍ സച്ചിന്‍ സാബു (23) ആണ് പിടിയിലായത്.
വ്യാഴാഴ്ച്ച രാവിലെ 9.30ന് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിന്ന ഈരയില്‍ മേരിയുടെ 3 പവന്റെ സ്വര്‍ണമാലയാണു കവര്‍ന്നത്. കാര്‍ നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന ഒരാള്‍ ടിവി നന്നാക്കാന്‍ എത്തിയതാണ് എന്നു പറഞ്ഞ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചു. ഇതിനിടെ സച്ചിന്‍ മേരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തു കാറിലേക്ക് ഓടിക്കയറി. കാറിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതി കടന്നുകളഞ്ഞു.
സച്ചിന്‍ മുടി വെട്ടിമാറ്റി രൂപം മാറി വന്നതിനാല്‍ മേരിക്ക് തിരിച്ചറിയാനായില്ലെന്നു പറയുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു മാറ്റി കടന്നുകളഞ്ഞു. ഉടന്‍ തന്നെ കാറിന്റെ നമ്പര്‍ പൊലീസിനു കൈമാറി തിരച്ചില്‍ ഊര്‍ജിതമാക്കി. കാറിന്റെ നമ്പര്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കാര്‍ വാടകയ്ക്കു നല്‍കിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്. പൊലീസ് 8 കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്നു. അമിതവേഗത്തില്‍ പോയ കാര്‍ കുറുപ്പന്തറ റെയില്‍വേ ക്രോസിലാണു തടഞ്ഞത്. സച്ചിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി കടന്നുകളഞ്ഞു.
മാല കൈക്കലാക്കി മണിക്കൂറുകള്‍ക്കകം ഇവര്‍ കോട്ടയത്ത് ഒരു സ്വര്‍ണക്കടയില്‍ വിറ്റുവെന്ന് പോലീസ് പറയുന്നു. ഇതിനു സഹായിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. എസ്ഐ രാജുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി മാല മോഷണക്കേസില്‍ നടപടി സ്വീകരിച്ചു.
Keywords: News, Kerala, Kottayam, Theft, Son, Car, Police, Ornaments, The grandson and his friend have been robbed Ornamentsവ്യാഴാഴ്ച്ച രാവിലെ 9.30ന് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിന്ന ഈരയില്‍ മേരിയുടെ 3 പവന്റെ സ്വര്‍ണമാലയാണു കവര്‍ന്നത്. കാര്‍ നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന ഒരാള്‍ ടിവി നന്നാക്കാന്‍ എത്തിയതാണ് എന്നു പറഞ്ഞ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചു. ഇതിനിടെ സച്ചിന്‍ മേരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തു കാറിലേക്ക് ഓടിക്കയറി. കാറിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതി കടന്നുകളഞ്ഞു.
സച്ചിന്‍ മുടി വെട്ടിമാറ്റി രൂപം മാറി വന്നതിനാല്‍ മേരിക്ക് തിരിച്ചറിയാനായില്ലെന്നു പറയുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു മാറ്റി കടന്നുകളഞ്ഞു. ഉടന്‍ തന്നെ കാറിന്റെ നമ്പര്‍ പൊലീസിനു കൈമാറി തിരച്ചില്‍ ഊര്‍ജിതമാക്കി. കാറിന്റെ നമ്പര്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കാര്‍ വാടകയ്ക്കു നല്‍കിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്. പൊലീസ് 8 കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്നു. അമിതവേഗത്തില്‍ പോയ കാര്‍ കുറുപ്പന്തറ റെയില്‍വേ ക്രോസിലാണു തടഞ്ഞത്. സച്ചിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി കടന്നുകളഞ്ഞു.
മാല കൈക്കലാക്കി മണിക്കൂറുകള്‍ക്കകം ഇവര്‍ കോട്ടയത്ത് ഒരു സ്വര്‍ണക്കടയില്‍ വിറ്റുവെന്ന് പോലീസ് പറയുന്നു. ഇതിനു സഹായിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. എസ്ഐ രാജുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി മാല മോഷണക്കേസില്‍ നടപടി സ്വീകരിച്ചു.
Powered by Info News For You

Comments
Post a Comment