വീണ്ടും കോപ്പിയടി വിവാദം; സ്‌കൂള്‍ മതിലില്‍ കയറി നാട്ടുകാര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തുണ്ട് പേപ്പര്‍ നല്‍കുന്ന വീഡിയോ പുറത്ത്
മഹാരാഷ്ട്ര: (www.kvartha.com 04.02.2020) പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ യവത്മലിലെ മഹാഗാവിലെ സ്‌കൂളിലാണ് സംഭവം. ആദ്യം നാലപേര്‍ ചേര്‍ന്ന് സ്‌കൂള്‍ മതിലില്‍ കയറി ജനലിലൂടെ തുണ്ട് പേപ്പര്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളുടെ എണ്ണം കൂടി. ദേശീയ മാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്.

സ്‌കൂളിലെ പൂര്‍ത്തിയാകാത്ത ചുറ്റുമതിലിനു മുകളില്‍ മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് നിരവധി പേര്‍ തങ്ങളുടെ സ്വന്തക്കാരെ കോപ്പിയടിച്ച് സഹായിക്കാന്‍ എത്തിയത്. സുരക്ഷ വേണമെന്ന് പൊലീസിനോട് നിരവധി തവണ ആവശ്യപ്പെട്ടതാണെന്ന് പരീക്ഷ കണ്‍ട്രോളര്‍ എഎസ് ചൗധരി പറഞ്ഞു. മുമ്പ് ബിഹാറിലും സമാനസംഭവം നടന്നിരുന്നു.
Keywords: Maharashtra, News, National, Examination, school, Student, Education, Police, Men Climb Maharashtra School Wall To Help Students Cheat#WATCH Maharashtra: People seen climbing the boundary walls and providing chits to students, writing their class X Matriculation examination at Zila Parishad School, Mahagaon in Yavatmal district. (03.03.2020) pic.twitter.com/IqwC4tdhLQ— ANI (@ANI) March 3, 2020
Powered by Info News For You
Comments
Post a Comment