എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു


കൊച്ചി (www.evisionnews.co): ചൈനയില്‍ നിന്നും എറണാകുളത്ത് എത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ പിതാവ് മരിച്ചു. ചൈനയില്‍ നിന്നെത്തി പത്ത് ദിസവമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയുടെ പിതാവാണ് മരിച്ചത്. എറണാകുളത്ത് വെച്ചാണ് മരണം നടന്നത്. അതേസമയം ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം ശവസംസ്‌ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താനാണ് സര്‍ക്കാരിന്റെ ആലോചന. കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ നിലവില്‍ 32 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കളമശേരിയില്‍ 25 പേരും മൂവാറ്റുപുഴയില്‍ ഏഴ് പേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത് 680 പേരാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?