വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മുങ്ങിയ സബ്കളക്ടര്‍ ബെംഗളൂരുവിലെന്ന് സൂചന; കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു

കൊല്ലം: (https://ift.tt/3dykFGs) കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാന്‍ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാര്‍ ഉത്തരവിട്ടിരുന്നു.

News, Kerala, Kollam, District Collector, COVID-19, Case, Health, Police, Top-Headlines, Kollam Sub Collector Anupam Mishra IAS Booked for Violating Quarantine

സബ് കളക്ടര്‍ അനുപം മിശ്രയുടെ ഡ്രൈവറും ഗണ്‍മാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിര്‍ദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം താന്‍ കാണ്‍പൂരിലാണെന്ന് സബ് കളക്ടര്‍ നുണ പറഞ്ഞതാണെന്നാണ് വിവരം. ഇദ്ദേഹം ബെംഗളൂരുവിലാണ് ഉള്ളതെന്ന് സൂചന പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചു.

സിങ്കപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സബ് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്ന് മറുപടി ലഭിച്ചു.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

Keywords: News, Kerala, Kollam, District Collector, COVID-19, Case, Health, Police, Top-Headlines,  Kollam Sub Collector Anupam Mishra IAS Booked for Violating Quarantine


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?