കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ രോഗി മരിച്ചു
കണ്ണൂര്‍: (www.kvartha.com 26.03.2020) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചു. തമിഴ്നാട് സ്വദേശി മുരുകന്‍(37) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മയ്യിലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ മുരുകനെ വീണ് പരിക്കേറ്റ നിലയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം 108 ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് ബുധനാഴ്ച വൈകുന്നേരം 4.45മണിയോടെ നാലാം നിലയില്‍ നിന്നും മുരുകന്‍ താഴേക്ക് ചാടിയത്.
ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും അധികം താമസിയാതെ മരണപ്പെട്ടു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Patient dies after jumping from fourth floor of Kannur Medical College, Kannur, Local-News, News, Suicide Attempt, Injured, hospital, Treatment, Medical College, Natives, Dead Body, Kerala.
Powered by Info News For You

Comments
Post a Comment