കടത്തിണ്ണയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യം കിട്ടാത്തതിനാല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍

ആലപ്പുഴ: (www.kvartha.com 28.03.2020) കടത്തിണ്ണയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്. ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഭവസ്ഥലത്ത് പൊലീസെത്തി നടപടികള്‍ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മദ്യം കിട്ടാത്തത് മൂലം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പലരോടും മദ്യം ചോദിച്ചു നടന്നു തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരിച്ച ഹരിദാസന്‍ പുള്ളുവന്‍ പാട്ട് കലാകാരന്‍ കൂടിയാണ്.

 Alappuzha, News, Kerala, Death, Police, Old man, Drinks, Haridhasan, Old man found dead in Alappuzha

Keywords: Alappuzha, News, Kerala, Death, Police, Old man, Drinks, Haridhasan, Old man found dead in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?