കഠിനമായ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ താങ്ങുവില കുടിശ്ശികയെങ്കിലും നല്‍കി റബര്‍ കര്‍ഷകര്‍ക്കു താങ്ങാകണം: അജോ കുറ്റിക്കന്‍

കാസര്‍കോട്‌: (www.kvartha.com 11.03.2020) റബര്‍ കര്‍ഷകമേഖല കഠിനമായ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ താങ്ങുവില കുടിശികയെങ്കിലും നല്‍കി റബര്‍ കര്‍ഷകര്‍ക്കു താങ്ങാകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അജോ കുറ്റിക്കന്‍ ആവശ്യപ്പെട്ടു.

വില സ്ഥിരതാ പദ്ധതിയുടെ ഭാഗമായി റബറിനു കിലോഗ്രാമിനു 150 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുപോലും കൃത്യമായി കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ ഇനിയും കൊടുത്തുതീര്‍ക്കാനുള്ളത്.

Rubber cultivators should be given at least an allowance: Ajo Kuttikan, kasaragod, News, Local-News, Farmers, Import, Export, Business, Kerala

കേന്ദ്രസര്‍ക്കാരിന്റെ റബര്‍ നയം തികച്ചും കര്‍ഷകവിരുദ്ധമാണ്. വ്യവസായികള്‍ക്കനുകൂലമായ കേന്ദ്രനയം, നിലവിലുള്ള റബര്‍ കൃഷിതന്നെ ഇല്ലാതാക്കുമോയെന്ന് കണ്ടറിയണമെന്നും അജോ കുറ്റിക്കന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവന ചെയ്യുന്ന ഒരു മേഖലയെ തികച്ചും അവഗണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ നിലപാട് തികഞ്ഞ അന്യായമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ റബര്‍നയം യാതൊരു വിധത്തിലും കര്‍ഷകര്‍ക്ക് ആശ്വാസകരമല്ല, അത് വ്യവസായ ലോബിയെ സഹായിക്കുന്നതിനാണ്. സംസ്ഥാന സര്‍ക്കാരാകട്ടെ റബര്‍ കര്‍ഷകര്‍ക്കു നല്‍കാനായി ബജറ്റില്‍ നീക്കിവച്ച വില സ്ഥിരതാ ഫണ്ടില്‍ നിന്നുള്ള സഹായംപോലും കൃത്യമായി നല്‍കുന്നില്ല.

എം എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം, ഉത്പാദനച്ചെലവിന്റെ 50 ശതമാനം അധികം താങ്ങുവിലയാണു കര്‍ഷകര്‍ക്കു നല്‍കേണ്ടത്. താങ്ങുവിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരാലോചന നടത്തണം.

ഇറക്കുമതി ഉദാരമാക്കി വ്യവസായികളെ പ്രീതിപ്പെടുത്തുന്ന ഭരണകൂടം, മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന സാധാരണ കര്‍ഷകരെ വിസ്മരിക്കരുതെന്നും അജോ കുറ്റിക്കന്‍ പറഞ്ഞു.

Keywords: Rubber cultivators should be given at least an allowance: Ajo Kuttikan, kasaragod, News, Local-News, Farmers, Import, Export, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?