ജിഎസ്ടിയില്‍ വര്‍ധന; മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും
ന്യൂഡല്‍ഹി (www.evisionnews.co): ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കൂട്ടാനാണ് തീരുമാനം. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ് വരും.
ജി.എസ്.ടി കൗണ്‍സിലിന്റെ 39 മത് യോഗത്തിലാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി ഫോണിന്റെ നികുതിയുമായി ഏകീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും.
Powered by Info News For You

Comments
Post a Comment