മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റുമരിച്ചു
കൊല്ലം: (www.kvartha.com 03.03.2020) മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റുമരിച്ചു. കൊല്ലം പൂത്തൂര്‍ മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തില്‍ മണിക്കുട്ടന്റെ മകന്‍ ശിവജിത്താണു മരിച്ചത്. മാവടി ജി എല്‍ പി എസ് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് ശിവജിത്ത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്.
തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കാല് നോക്കിയപ്പോള്‍ നീരു വച്ചു വീര്‍ത്തിരുന്നു. കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നതും ശ്രദ്ധയില്‍പെട്ടു. ഉടനെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തി. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു.
ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളരെ ചെറിയ വീട്ടിലാണ് ശിവജിത്തിന്റെ കുടുംബം താമസിക്കുന്നത്.
Keywords: 5-year-old boy dies from snake bite in Kollam, Kollam, News, Local-News, Snake, Bite, Injured, Hospital, Treatment, Dead, Obituary, Family, Parents, Kerala.

Powered by Info News For You

Comments
Post a Comment