കൊറോണ വൈറസിനെ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി ആകാശത്ത് നിന്ന് കീടനാശിനികള്‍ തളിക്കുന്നു; സത്യാവസ്ഥ വിശദീകരിച്ച് യുഎഇ
യു എ ഇ: (www.kvartha.com 19.03.2020) രാജ്യം മുഴുവനും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി ആകാശത്ത് നിന്നും കീടനാശിനികള്‍ തളിക്കുന്നുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് യുഎഇ. കൊറോണ വൈറസിനെ ചെറുക്കാന്‍ രാത്രി 11 മണി മുതല്‍ പകല്‍ അഞ്ചുമണിവരെ അധികൃതര്‍ ഹെലികോപ്റ്റര്‍ വഴി കീടനാശിനികള്‍ തളിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന എല്ലാ ആരോപണങ്ങളും അഭ്യൂഹങ്ങളും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ)നിഷേധിച്ചതായി വി എ എം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാജ പ്രചരണങ്ങള്‍ പരിശോധിക്കാന്‍ ദുബൈ മുന്‍സിപ്പാലിറ്റിയുടെ വാട് സ് ആപ്പ് സേവനമാണ് ഉപയോഗിക്കുന്നത്. രാത്രിയില്‍ ദുബൈയിലെ തെരുവുകളിലും കെട്ടിടങ്ങളിലും കീടനാശിനികള്‍ തളിക്കുന്നുവെന്നാണ് പ്രചരിക്കുന്നത്.
ഒരു കീടനാശിനി കമ്പനി എക്‌സിക്യൂട്ടീവില്‍ നിന്നും ജബല്‍ അലിയിലെ തൊഴിലാളി പാര്‍പ്പിടത്തില്‍ താമസിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത കേട്ടതായി ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് തോന്നിയെങ്കിലും, കീടനാശിനി കമ്പനി എക്‌സിക്യൂട്ടീവിന് അത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയാമെന്നതിനാല്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് ചിന്തിക്കാന്‍ തുടങ്ങി. മാത്രമല്ല താന്‍ താമസിക്കുന്ന സ്ഥലത്ത് പച്ചനിറത്തിലുള്ള ദ്രാവകം തളിക്കുന്നത് കണ്ടുവെന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ വാദവും എന്നില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇന്ത്യക്കാരന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
വാട്‌സ് ആപ്പില്‍ തനിക്ക് വന്ന സന്ദേശത്തെ കുറിച്ച് താന്‍ ഒരു പത്രത്തെ സമീപിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്നും, ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഗവണ്‍മെന്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
Keywords: Corona virus: UAE denies ‘helicopters spraying disinfectant’ rumour, UAE, News, Helicopter, Whatsapp, Message, Social Network, Allegation, Dubai, Gulf, World.

Powered by Info News For You

Comments
Post a Comment