ലോകം കൊറോണ ഭീതിയിൽ വിറച്ചുനിൽക്കുമ്പോൾ ഹസ്തദാനത്തിന് ഹാൻഡ് ഷേകിനുപകരം പുതിയ രൂപം വുഹാന്‍ ഷെയ്ക്! ബി ബി സിയിലൂടെ ലോകം കണ്ടത് കൗതുക കാഴ്ചകൾ

ലണ്ടൻ: (https://ift.tt/39oL5Io) ലോകമാകെ കോവിഡ് 19 ഭീതിയിൽ വിറച്ചുനിൽക്കുമ്പോൾ  അഭിസംബോധനത്തിനും കൂടിക്കാഴ്ചകള്‍ക്കും പുതിയ ഭാവവും രൂപവും നല്‍കുന്ന വേറിട്ട കാഴ്ചകൾ പുറത്തുവന്നു.

വിവിധ രാജ്യങ്ങളില്‍ ഷെയ്ക്ക് ഹാന്‍ഡിന് പകരം കാല്‍പാദങ്ങളും കൈമുട്ടും ചന്തിയും തമ്മില്‍ ഉരസിക്കൊണ്ടുള്ള പുതിയ രീതിയിലുള്ള വുഹാന്‍ ഷെയ്ക്ക് എന്ന കൗതുക കാഴ്ച ബി ബി സി ചാനലാണ് അവതരിപ്പിച്ചത്.

പുതിയ കാലത്ത് ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത കാഴ്ചകളാണിത്. കൊറോണ വൈറസ് മനുഷ്യൻ്റെ നിത്യജീവിതത്തിലെ പതിവ് ചര്യകള്‍ മാറ്റി മറിക്കുകയും പുതിയ സംസ്‌കാരത്തിന് ഉറവിടം നല്‍കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ആരെയും ചിന്തിപ്പിക്കുന്ന തരത്തിലെത്തിയിരിക്കുന്നു. കൊറോണ വൈറസ് മൂലം ചുംബിക്കാന്‍ മടിക്കുന്നവര്‍ക്കും കൈകൊടുക്കാന്‍ പേടിക്കുന്നവര്‍ക്കും ഒരു നല്ല മറുമരുന്ന് കൂടിയാണിത്. ശാസ്ത്രീയമായ വിലയിരുത്തലുകളോ വരുംവരായ്കകളോ ഒന്നും പരാമർശിക്കാത്ത വീഡിയോ ആണ് ബി ബി സി സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്.

നിരവധിപേരാണ് അഭിസംബോധനത്തിൻ്റെ പുതിയ രൂപമായ വുഹാന്‍ ഷെയ്കിൻ്റെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Keywords: News, World, Trending, Video, Vuhan Shake; BBC video goes viral



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?