ബാറുകള്‍ക്കും ലോക്ക് ഡൗണ്‍: ഒരൊറ്റ ബാറും തുറക്കാന്‍ അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: (https://ift.tt/2wuvb0K) സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാന്‍ അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം. ബാര്‍ കൗണ്ടര്‍ വഴി മദ്യവില്‍പ്പനയും അനുവദിക്കരുത്. ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കി. അതേസമയം സംസ്ഥാനത്ത് ബിവറേജസ് ഔട്ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 800 ബാര്‍ കൗണ്ടറുകളാണ് പൂട്ടിയത്.എന്നാല്‍ ബിവറേജസിലെ വിലക്ക് പാഴ്‌സല്‍ കൗണ്ടര്‍ വഴി മദ്യം വില്‍ക്കാമെന്നാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കിയത്.
നിലവിലെ അബ്കാരി നിയമം പാഴ്‌സല്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ബാര്‍ കൗണ്ടര്‍ വഴി പാര്‍സല്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

Keywords: News, Kerala, Thiruvananthapuram, Liquor, COVID19, Kerala Bar Hotel Association Demands Amendment in Abkari Act
Powered by Info News For You

Comments
Post a Comment