ഏഷ്യാനെറ്റ് ന്യൂസിനെതിരെയും മീഡിയാ വണിനെതിരെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 07.03.2020) ഏഷ്യാനെറ്റ് ന്യൂസിനെതിരെയും മീഡിയാ വണിനെതിരെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരമണിക്ക് നിലവില്‍ വന്ന വിലക്ക് അര്‍ധരാത്രി ഒന്നരമണിയോടെയാണ് നീക്കിയത്.
ഡെല്‍ഹിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ 1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തിന്റെ ലംഘനം ആരോപിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്ക് ഏര്‍പ്പെടുത്തിയത് . 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. മീഡിയാ വണിന്റ വിലക്ക് ശനിയാഴ്ച രാവിലെ ഒമ്പതരമണിയോടെ നീക്കി. കേന്ദ്ര വിലക്കിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വാര്‍ത്താ സംപ്രേഷണം ശനിയാഴ്ച രാവിലെ 11 മണി മുതല്‍ പുനരാരംഭിച്ചു.
ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. നാല്‍പ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും, ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡെല്‍ഹി വംശീയാതിക്രമത്തിലെ റിപ്പോര്‍ട്ടിംഗിനെ ചൊല്ലിയാണ് വിലക്ക് നിലവില്‍ വന്നത്. അതിക്രമ സമയത്ത് പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് വാര്‍ത്ത കൊടുക്കുകയും, ആര്‍ എസ് എസിനെ വിമര്‍ശിക്കുകയും ചെയ്‌തെന്നാണ് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനിരിക്കെയാണ് വാര്‍ത്താവിതരണ മന്ത്രാലയം സ്വമേധയ തന്നെ വിലക്ക് നീക്കിയത്.
രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലകളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നുമാണ് പ്രതിഷേധം ഉയര്‍ന്ന് വന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാവണിനേയും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തകയൂണിയനും കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
Keywords: Delhi violence: I&B ministry lifts 48-hour ban on Asianet News, Media One, Thiruvananthapuram, News, Politics, Media worker, Top-Headlines, Trending, Kerala.

Powered by Info News For You

Comments
Post a Comment