ഭര്‍ത്താവിനെ ഷെഡ്ഡില്‍ കെട്ടിയിട്ടശേഷം ഭാര്യയെ കൂട്ടമായി രണ്ടു ദിവസത്തോളം പീഡിപ്പിച്ചു; നാല് യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: (https://ift.tt/2UfpNqj) ബംഗളൂരുവില്‍ താമസിച്ചിരുന്ന മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ നാല് യുവാക്കള്‍ക്കതിരെ കേസ്. ബംഗളൂരുവില്‍ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ദാരുണ സംഭവത്തിനിരയായത്. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി റോജസ് എന്ന ജിസ്‌മോന്‍, രമേശന്‍, തോമസ് എന്നിവരുടെയും കണ്ടാലറിയുന്ന ഒരാളുടെയും പേരില്‍ കേസെടുത്തു.

News, Kerala, Kannur, Malayalees, Doctor, Husband, Wife, Case, Police, Theft, Husband and Wife Harassed by Four Youths

മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഇരിട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍വെച്ചാണ് ജനുവരി 16 മുതല്‍ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികള്‍ അഞ്ചുപേരുള്ളതായി പരാതിയില്‍ പറയുന്നു.

അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നല്‍കി. ജിഷ്മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജനുവരി 16-ന് ഫാം ഹൗസില്‍ എത്തിയ ശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

19-ന് പുലര്‍ച്ചെ സ്ത്രീയുടെ ഭര്‍ത്താവ് ഷെഡ്ഡില്‍നിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചു. അയാള്‍ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികള്‍ അവിടെനിന്നു മുങ്ങി. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ എസ് പിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ദമ്പതികളെ രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ട് മര്‍ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എ ടി എം കാര്‍ഡും കൈക്കലാക്കി. ഷെഡ്ഡില്‍വെച്ച് ജിഷ്മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ബംഗളൂരുവിലെത്തി ജിഷ്മോന്‍ ഇവരുടെ ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു. ജിഷ്മോന്റെ പേരില്‍ പാനൂര്‍, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ എസ് പി സജേഷ് വാഴവളപ്പില്‍ പറഞ്ഞു.

Keywords: News, Kerala, Kannur, Malayalees, Doctor, Husband, Wife, Case, Police, Theft, Husband and Wife Harassed by Four Youths


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?