മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; സുഹൃത്തുക്കളുടെ കുത്തേറ്റ തൊഴിലാളി മരണപ്പെട്ടു, പ്രതികളെ കൊലക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ബേക്കല്‍: (https://ift.tt/2xtEcHr) മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സുഹൃത്തുക്കളുടെ കുത്തേറ്റ തൊഴിലാളി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ കൊലക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയും കീഴൂരിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സന്ദീപ് ശര്‍മ്മ (27)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവരെയാണ് പോലീസ് അറസ്്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട സന്ദീപും സുഹൃത്തുക്കളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവരും ടൈല്‍സ് തൊഴിലാളികളാണ്. ഫെബ്രുവരി 26ന് രാത്രി സന്ദീപ് മലാങ്കുന്നിലെ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ ചോട്ടാറാമും സിക്കന്തറും മദ്യപിക്കുകയായിരുന്നു. സന്ദീപും ഒപ്പം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ചോട്ടാറാമും സിക്കന്തറും ചേര്‍ന്ന് സന്ദീപിനെ കഠാര കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിനാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കുത്തേറ്റ യുവാവ് മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, case, Crime, 2 arrested in murder case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?