കൊറോണ ബാധിച്ച് ചികിത്സയിലുള്ള കാസര്‍കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ കുറച്ചുപേര്‍ മാത്രമേ ഉള്ളൂവെന്ന് കാസര്‍കോട് കലക്ടര്‍; കര്‍ണാടക ഡെപ്യൂട്ടി കമ്മീഷണറുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറി

കാസര്‍കോട്: (www.kasargodvartha.com 17.03.2020) കൊറോണ ബാധിച്ച് ചികിത്സയിലുള്ള കാസര്‍കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ കുറച്ചുപേര്‍ മാത്രമേ ഉള്ളൂവെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. അടുത്ത ബന്ധുക്കളായ രണ്ട് യുവാക്കളാണ് എയര്‍പോര്‍ട്ടില്‍ നിന്നും യുവാവിനെ കൂട്ടിക്കൊണ്ടു വരാന്‍ മംഗളൂരു വിമാനത്താവളത്തിലേക്ക് പോയത്. ഇവര്‍ മാസ്‌ക് ധരിച്ചിരുന്നു. ഇവര്‍ വഴിക്കൊന്നും നിര്‍ത്താതെ നേരെ കാസര്‍കോട്ടേക്ക് എത്തുകയായിരുന്നു.

ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തി രക്തസാമ്പിള്‍ നല്‍കി. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തണമെന്ന് അറിയിച്ചതിനാല്‍ ഇവര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മറ്റൊരു സ്വകാര്യാശുപത്രിയിലെ ക്യാന്റീനില്‍ കയറി ചായ കുടിച്ചിരുന്നു. ഇതിനുശേഷം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം വീട്ടില്‍ ജാഗ്രതയോടെ കഴിയുകയായിരുന്നു. യുവാവിന്റെ പിതാവാണ് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോയ യുവാക്കളും നിരീക്ഷണത്തിലാണ്.

വിമാനത്തില്‍ ഏറ്റവും പിറകിലുള്ള സീറ്റിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിശ്വാസം. വിമാനത്തില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ക്കായി മംഗളൂരു ഡെപ്യൂട്ടി കമ്മീഷണറുമായി നിരന്തരം ബന്ധം പുലര്‍ത്തിവരുന്നുണ്ട്. തങ്ങളുടെ കൈയ്യിലുള്ള ലിസ്റ്റ് കര്‍ണാടക അധികൃതര്‍ക്കും കര്‍ണാടക അധികൃതരുടെ കൈയ്യിലുള്ള വിവരങ്ങള്‍ തങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ കണ്ടെത്താനുള്ള അടിയന്തിര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റൂട്ട് മാപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഇതിനു ശേഷം റൂട്ട് മാപ്പ് പുറത്തുവിടുമെന്നും കലക്ടര്‍ അറിയിച്ചു.

Kasaragod, news, Kerala, District Collector, hospital, Coronavirus, Dr. D Sajith Babu, Observation, Covid 19; Passenger information handover

Keywords: Kasaragod, news, Kerala, District Collector, hospital, Coronavirus, Dr. D Sajith Babu, Observation, Covid 19; Passenger information handover< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?