കൊറോണ വൈറസ് പരിശോധനയുമായി സഹകരിച്ചില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: (www.kvartha.com 24.3.2020) കൊറോണ വൈറസ് പരിശോധനയുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് (54) അറസ്റ്റിലായത്. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെയായിരുന്നു സംഭവം.
ചെന്നെയില്‍ നിന്നും എത്തിയ ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നല്‍കിയപ്പോള്‍ വലിച്ചെറിയുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. കുടുംബത്തോടൊപ്പമാണ് ലാമി കൊച്ചിയില്‍ എത്തിയത്. ഇവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Coronavirus Outbreak: Man arrested at Kochi airport for refusing to heed medical advice, Kochi, News, Local-News, Nedumbassery Airport, Police, Arrested, Complaint, Health, Health & Fitness, Kerala.
Powered by Info News For You

Comments
Post a Comment