പോലീസിനെ വെട്ടിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയുമായി നഗരത്തില്‍ ഭീകരാന്തരീക്ഷം; കഞ്ചാവുമായി ജീപ്പില്‍ കറങ്ങിയ യുവാക്കളെ പോലീസ് സാഹസികമായി വലയിലാക്കി
ഇടുക്കി: (https://ift.tt/2Tx7HAN) കഞ്ചാവ് വിറ്റഴിക്കാന്‍ വണ്ടിയില്‍ സഞ്ചരിച്ച യുവാക്കളെ പോലീസ് സാഹസികമായി പിടികൂടി. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീപ്പില്‍ കറങ്ങിയ കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ട നാലു യുവാക്കളെയാണ് കട്ടപ്പന പൊലീസ് സാഹസികമായി പിടികൂടിയത്. എസ് ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തൊടുപുഴ മുളമ്പേല്‍ അജ്മല്‍(30), മുവാറ്റുപുഴ അരീക്കുഴ പുത്തന്‍പുരയില്‍ വിഷ്ണു(28), നേര്യമംഗലം തലക്കോട് ആലയ്ക്കാപ്പറമ്പില്‍ എബി(20), കോതമംഗലം നെല്ലിക്കുഴി മാനിക്കല്‍ ഫൈസല്‍(20) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍നിന്ന് 200 ഗ്രാം കഞ്ചാവ്, 17,100 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി 7.30ന് വണ്‍വേ തെറ്റിച്ച് കടന്നുവന്ന ജീപ്പ് തിരികെ പറഞ്ഞുവിടുന്നതിനിടെയാണ് നമ്പര്‍ പ്ലേറ്റില്ലാത്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇടുക്കി റോഡിലൂടെ മുന്നോട്ടുപോയ വാഹനത്തെ പൊലീസ് ജീപ്പില്‍ പിന്തുടര്‍ന്നു.
എന്നാല്‍ നിര്‍മലാസിറ്റിയില്‍ നിന്ന് മറ്റൊരു റോഡിലൂടെ ജീപ്പുമായി സംഘം വീണ്ടും നഗരത്തിലെത്തി. അമിതവേഗത്തിലെത്തിയ ജീപ്പ് ഇടുക്കി കവലയില്‍ സ്വകാര്യ ബസിന്റെ പിന്നില്‍ ഇടിച്ചു. പിന്നാലെ എത്തിയ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും ജീപ്പുമായി ഇരട്ടയാര്‍ റോഡിലേക്ക് കടന്നു. തുടര്‍ന്ന് എസ് ഐ സന്തോഷ് സജീവ് മറ്റൊരാളുടെ ബൈക്കിലും പൊലീസുകാര്‍ ജീപ്പിലുമായി പിന്തുടര്‍ന്നു.
പേഴുംകവലയില്‍ ബൈക്ക് റോഡിനു കുറുകെ വിലങ്ങി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പത്തു നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളം മേഖലയില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോകാനായിരുന്നു ശ്രമം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ് ഐമാരായ വി വി വിഷ്ണു, പി ജെ വര്‍ഗീസ്, സാബു തോമസ്, എ എസ് ഐമാരായ കെ കെ ബിജുമോന്‍, അബ്ദുള്‍ മജീദ് പി എസ്, സി പി ഒമാരായ ബിബിന്‍ ദിവാകരന്‍, എബിന്‍ ജോസ്, അനൂജ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Keywords: News, Kerala, Idukki, Police, Arrested, Drugs, Accused, Youth Riding in Jeeps with Cannabis have been Police Custodyപ്രതികളില്‍നിന്ന് 200 ഗ്രാം കഞ്ചാവ്, 17,100 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി 7.30ന് വണ്‍വേ തെറ്റിച്ച് കടന്നുവന്ന ജീപ്പ് തിരികെ പറഞ്ഞുവിടുന്നതിനിടെയാണ് നമ്പര്‍ പ്ലേറ്റില്ലാത്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇടുക്കി റോഡിലൂടെ മുന്നോട്ടുപോയ വാഹനത്തെ പൊലീസ് ജീപ്പില്‍ പിന്തുടര്‍ന്നു.
എന്നാല്‍ നിര്‍മലാസിറ്റിയില്‍ നിന്ന് മറ്റൊരു റോഡിലൂടെ ജീപ്പുമായി സംഘം വീണ്ടും നഗരത്തിലെത്തി. അമിതവേഗത്തിലെത്തിയ ജീപ്പ് ഇടുക്കി കവലയില്‍ സ്വകാര്യ ബസിന്റെ പിന്നില്‍ ഇടിച്ചു. പിന്നാലെ എത്തിയ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും ജീപ്പുമായി ഇരട്ടയാര്‍ റോഡിലേക്ക് കടന്നു. തുടര്‍ന്ന് എസ് ഐ സന്തോഷ് സജീവ് മറ്റൊരാളുടെ ബൈക്കിലും പൊലീസുകാര്‍ ജീപ്പിലുമായി പിന്തുടര്‍ന്നു.
പേഴുംകവലയില്‍ ബൈക്ക് റോഡിനു കുറുകെ വിലങ്ങി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പത്തു നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളം മേഖലയില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോകാനായിരുന്നു ശ്രമം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ് ഐമാരായ വി വി വിഷ്ണു, പി ജെ വര്‍ഗീസ്, സാബു തോമസ്, എ എസ് ഐമാരായ കെ കെ ബിജുമോന്‍, അബ്ദുള്‍ മജീദ് പി എസ്, സി പി ഒമാരായ ബിബിന്‍ ദിവാകരന്‍, എബിന്‍ ജോസ്, അനൂജ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment