വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല കവർന്നു
തളിപ്പറമ്പ്: (www.kvartha.com 07.03.2020) വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ ഒരു പവന്റെ സ്വർണമാല കവർന്നു കടന്നു കളഞ്ഞു. പരിയാരം പട്ടേരിച്ചാലിലെ മുണ്ടയില്‍ കാര്‍ത്യായനിയുടെ (70) കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയാണു കവര്‍ന്നത്. ഏഴിലോട് പുറച്ചേരിയിലെ പട്ടേരിച്ചാലില് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
പരിയാരം എസ്ഐ സി ജി സാംസൺ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്തു പരിചയമില്ലാത്ത യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം കൊടുക്കുമ്പോഴായിരുന്നു കാര്‍ത്യായനിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ച് ഓടിയത്.
ഇതേ തുടർന്ന് കാർത്യായനിയുടെ കഴുത്തില്‍ സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ത്യായനി ശബ്ദമുണ്ടാക്കിയതിനെത്തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പരിയാരം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെ എഎസ്ഐ സി ജി സാംസണും സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

Keywords: Man snatched woman's gold chain, Local-News, News, theft, Complaint, Police, House Wife, Probe, Drinking Water, Kerala.
Powered by Info News For You

Comments
Post a Comment