മഡോണ എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി


കാസര്‍കോട് (www.evisionnews.co): മഡോണ എയുപി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാര്‍ക്കുള്ള യാത്രയയപ്പ് സംഗമവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉല്‍ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.

കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഫാദര്‍ മാണി മേല്‍വെട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌ന എസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്കുള്ള ഉപഹാരം റവ.ഫാദര്‍ സന്തോഷ് ലോബോയും വിരമിക്കുന്ന അധ്യാപികമാരായ സുജാത, സന്ധ്യാറാണി എന്നിവര്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും കൈമാറി.

വിദ്യാര്‍ത്ഥികള്‍ക്ക് മികവിനുള്ള സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം വിതരണം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ തെരസ്മിന എസി, മദര്‍ പിടിഎ പ്രസിഡന്റ് എംകെ മിസ്‌രിയ, ഷീല ഡിസൂസ, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, സ്‌കൂള്‍ ലീഡര്‍ ലസിന്‍ അഹമ്മദ്, അസി. ലീഡര്‍ കുമാരി വിനേല ഡിസൂസ, മഹിമ എസ് റാവു, റാഫി കുന്നില്‍ സംസാരിച്ചു. ബിജി ജേക്കബ് സ്വാഗതവും ഗ്രെറ്റ ലെസ്‌റാഡോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?