ഒരുനിമിഷം വൈകിയാല്‍ കയറില്‍ അവസാനിക്കുമായിരുന്ന യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാതെ സാഹസികത; വീട്ടിലെ കുരച്ചു ചാടുന്ന കാവല്‍ പട്ടികളെ മറികടന്ന് പോലീസിന്റെ രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

തൃശ്ശൂര്‍: (https://ift.tt/39tpDSu) പോലീസിന്റെ ഇടപെടല്‍മൂലം രക്ഷപ്പെട്ടത് ഒരു ജീവന്‍. കയറില്‍ അവസാനിക്കുമായിരുന്ന യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാതെയാണ് പോലീസ് സംഘം രക്ഷിച്ചെടുത്തത്. കുരച്ചുചാടിയ വമ്പന്‍ പട്ടികളെ മറികടന്നാണ് വിയ്യൂര്‍ പോലീസ് അര്‍ദ്ധരാത്രി ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബുധനാഴ്ച രാത്രി 11.20-ഓടെയാണ് ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കാര്യം ഒരാള്‍ എസ് ഐ ഡി ശ്രീജിത്തിനെ അറിയിച്ചത്. അദ്ദേഹമാണ് എസ് ഐ സെല്‍വകുമാര്‍, ഹോംഗാര്‍ഡ് ജസ്റ്റിന്‍, ഡ്രൈവര്‍ ഷിനുമോന്‍ എന്നീ സംഘത്തിന് വിവരം കൈമാറി രക്ഷാദൗത്യം ഏല്‍പ്പിച്ചത്.

വിളിച്ചുപറഞ്ഞ വിവരങ്ങളനുസരിച്ച് കുറ്റുമുക്ക് അമ്പലത്തിന് സമീപമുള്ള വീട് അവര്‍ കണ്ടുപിടിച്ചു. പക്ഷേ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. വിളിച്ചപ്പോള്‍ പ്രായമായ സ്ത്രീയും യുവാവും വാതില്‍ തുറന്നു. റോട്ട് വീലര്‍, ജര്‍മന്‍ ഷെപ്പേഡ് ഇനങ്ങളിലുള്ള രണ്ടു പട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പോലീസുകാര്‍ക്ക് നേരെ ഇവ കുരച്ചുചാടി.

News, Kerala, Thrissur, Suicide Attempt, Hang Self, Police, Dog, Hospital, This is how Police Rescue the Suicide Attempt of Young man

പട്ടികളെ കെട്ടിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഉള്ളിലേക്കു പോകുകയായിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീടിന്റെ മുകളിലേക്ക് ടോര്‍ച്ചടിച്ചുനോക്കിയപ്പോഴാണ് നേരത്തെ കണ്ട യുവാവ് അവിടെ കുരുക്കുണ്ടാക്കി കഴുത്തില്‍ ഇടുന്നത് കണ്ടത്. തുടര്‍ന്ന് ഒരുനിമിഷം പാഴാക്കാതെ ഗേറ്റ് ചാടിക്കടന്ന് വീടിനുള്ളിലൂടെ ടെറസില്‍ എത്തി. കയറില്‍ തൂങ്ങിയ ആളെ കാലില്‍പിടിച്ച് താങ്ങിനിര്‍ത്തി. അപ്പോഴേക്കും കയറില്‍ തൂങ്ങിയ ആള്‍ പിടഞ്ഞുതുടങ്ങിയിരുന്നു. സെല്‍വകുമാറും ജസ്റ്റിനുമാണ് ഇയാളെ താങ്ങിനിര്‍ത്തിയത്.

ഷിനുമോന്‍ താഴെനിന്നും എറിഞ്ഞുകൊടുത്ത കത്തിയുപയോഗിച്ച് കയര്‍ അറുത്താണ് ഇയാളെ താഴെ ഇറക്കിയത്. താഴെയിറങ്ങിയാല്‍ പട്ടികള്‍ ആക്രമിക്കുമോ എന്നു പേടിച്ച് പോലീസ് സംഘം ടെറസില്‍നിന്ന് തൊട്ടടുത്ത പറമ്പിന്റെ മതില്‍വഴി യുവാവിനെ താഴെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബോധം വീണെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Keywords: News, Kerala, Thrissur, Suicide Attempt, Hang Self, Police, Dog, Hospital, This is how Police Rescue the Suicide Attempt of Young man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?