മാധ്യമ വിലക്ക്: കേന്ദ്ര നടപടിക്കെതിരെ കേരളം പ്രമേയം പാസാക്കണം; കോം ഇന്ത്യ

തിരുവനന്തപുരം: (www.kasargodvartha.com 07.03.2020) ഡെല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സംഘടനയായ കോം ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്താ ചാനലുകളെ തടഞ്ഞ് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഡെല്‍ഹി കലാപം റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്.

Com India reacts on Media ban, Thiruvananthapuram, Top-Headlines, news, Trending, channel reporter, Report, Protest, Kerala

തങ്ങള്‍ പറയുന്നതുമാത്രം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.

ഡെല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയവര്‍ക്കെതിരെ നിഷ്‌ക്രിയത്വം പാലിച്ച ഡെല്‍ഹി പൊലീസിനെതിരെ ചെറുവിരല്‍ അനക്കാത്തവരാണ് മാധ്യമങ്ങള്‍ക്ക് എതിരെ നീങ്ങുന്നത്. സംഭവത്തില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിക്കാമെന്ന ധാരണ പൊതു സമൂഹത്തില്‍ വിലപോകില്ലെന്നും ഇതിനെ ഏതു വിധേനയും ചെറുക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിന്‍സന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുല്‍ മുജീബ് , ട്രഷറര്‍ കെ കെ ശ്രീജിത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Com India reacts on Media ban, Thiruvananthapuram, Top-Headlines, news, Trending, channel reporter, Report, Protest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?