രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അടക്കമുള്ളവരുടെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി
ന്യൂഡല്‍ഹി: (https://ift.tt/2xtEcHr) സഭയില്‍ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല റദ്ദാക്കി. സഭയുടെ സുഗമമായ പ്രവര്‍ത്തനത്തെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയില്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് ഇവരുടെ സസ്‌പെന്‍ഷന്‍ നടപടി റദ്ദു ചെയ്തത്.
കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ മാറ്റിവച്ചിരുന്നു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എം പിമാര്‍ തുടര്‍ന്ന് സത്യാഗ്രഹമിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും തടസപ്പെട്ടു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും സ്പീക്കറെ കണ്ടു. ഇതോടെ ഏഴ് കോണ്‍ഗ്രസ് എം പിമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമാവുകയായിരുന്നു.
Keywords: National, news, Kasaragod, Kerala, Top-Headlines, Trending, Congress, Rajmohan Unnithan, Suspension of 7 Congress MPs over unruly behaviour in Parliament revoked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment