ചിപ്‌സ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യു എ ഇയില്‍ ഒന്നരവയസ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചു

യു എ ഇ: (www.kvartha.com 12.03.2020) ചിപ്‌സ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ് പ്രായമുള്ള എമിറാത്തി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. റാസല്‍ ഖൈമയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ്് സംഭവം. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചിപ്‌സ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതുമൂലം തീരെ ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. തൊണ്ടയില്‍ നിന്നും ചിപ്‌സ് താഴെ വീഴാനായി മാതാപിതാക്കള്‍ കുട്ടിയുടെ പുറം നിരവധി തവണ തടവിക്കൊടുത്തുവെങ്കിലും കഴിഞ്ഞില്ല. ഡോക്ടര്‍മാരും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അല്‍പ സമയത്തിനകം തന്നെ മരണം സംഭവിച്ചു. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത നഷ്ടമായതോടെ പെണ്‍കുട്ടിയുടെ മുഖം നീല നിറമായി.

Toddler dies after choking on chips in UAE, UAE, News, Ras Al Khaimah, hospital, Treatment, Child, Dead, Obituary, Dead Body, Parents, Doctor, Gulf, World

വാദി ഷാം മേഖലയിലുള്ള കുട്ടിയുടെ മൃതദേഹം പിന്നീട് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോവുകയും അല്‍ വാഇബ് സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു.

2018ല്‍ മുന്തിരി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരനായ ആണ്‍കുട്ടിയും സമാനരീതിയില്‍ മരിച്ചിരുന്നുവെന്ന് ആര്‍ എ കെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Toddler dies after choking on chips in UAE, UAE, News, Ras Al Khaimah, hospital, Treatment, Child, Dead, Obituary, Dead Body, Parents, Doctor, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?