കൊച്ചിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ, ലഹരിക്കടിമയായ യുവാവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പോലീസ്
കൊച്ചി: (www.kvartha.com 29.03.2020) നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് കൊച്ചിയിൽ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. എടത്തല കുഴുവേലിപ്പടിയിലെ കെ എം ഇ എ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിലാണ് കാഞ്ഞങ്ങാട് സ്വദേശി സിബിയെയാണ് കളമശേരി പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ സ്വകാര്യ ബസിൽ തൊഴിലാളിയായ സിബി ലഹരിക്കടിമയാണെന്നും വിദ്യാർത്ഥിനിയെ നിരന്തരം ശല്യപെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ 19 നാണ് കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി വീട്ടിനകത്ത് ആത്മഹത്യ ചെയ്തത്. അയല്‍വാസിയായ സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ഭീഷണിയുമായിരുന്നു കാരണം. ഗോപികയുടെ പിന്നാലെ നടന്ന് ഇയാൾ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.
പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്കാണ് സിബി താമസിച്ചിരുന്നത്. സംഭവത്തിന് ഏതാനും നാൾ മുമ്പ് സ്‌കൂളിൽ പോകവേ ഗോപികയെ തടഞ്ഞു നിർത്തി സിബി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുശേഷം പെൺകുട്ടി മാനസികമായി ഏറെ തളർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് പെൺകുട്ടി മരിച്ചത്.
കളമശേരി പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി ഉപയോഗിച്ചതിനെതുടര്‍ന്ന് സിബി അബോധാവസ്ഥയിലായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Summary: Student's Suicide: Youth from Kanhangad arrested in Kochi

Powered by Info News For You

Comments
Post a Comment