കൊല്ലത്ത് ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് കശാപ്പ് ചെയ്ത പശുവിന്റെ നാക്കുകള്‍ വിതറി; പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് പൊലീസ്

പത്തനാപുരം: (www.kvartha.com 03.03.2020) കൊല്ലത്ത് ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് കശാപ്പ് ചെയ്ത പശുവിന്റെ നാക്കുകള്‍ വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നിക്കോട് പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്.

ബി ജെ പി പ്രവര്‍ത്തകനായ വിളക്കുടി പി എന്‍ ഹൗസില്‍ വിശ്വരൂപന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച രാവിലെയാണ് നാക്കുകള്‍ വിതറിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശ്വരൂപന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാല്‍ക്കാലികളെ ഇറച്ചിക്കായി ഉപയോഗിച്ച ശേഷം ആറോളം നാക്കുകള്‍ വീട്ടുമുറ്റത്ത് വിതറുകയായിരുന്നു.

 In Kollam BJP worker's backyard sprayed with cow's tongue, Local-News, News, Religion, Police, Case, Complaint, Crime, Criminal Case, Politics, BJP, Kerala

അതേസമയം പ്രദേശത്ത് ബോധപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വിളക്കുടി പഞ്ചായത്ത് കേന്ദ്രീകരിച്ച് അനധികൃത അറവ് മാഫിയയുടെ പ്രവര്‍ത്തനവും സജീവമാണ്. പൗരത്വ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പ്രതികാര നടപടിയാണിതെന്ന് വിശ്വരൂപന്‍ ആരോപിച്ചു.

Keywords: In Kollam BJP worker's backyard sprayed with cow's tongue, Local-News, News, Religion, Police, Case, Complaint, Crime, Criminal Case, Politics, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?