ആംബുലന്‍സിനെ മംഗളൂരുവിലേക്ക് കടത്തിവിട്ടില്ല; ചികിത്സ ലഭിക്കാതെ കര്‍ണാടക സ്വദേശിനി മരിച്ചു

തലപ്പാടി: (https://ift.tt/3dC2eAH) ആംബുലന്‍സിനെ മംഗളൂരുവിലേക്ക് കടത്തിവിടാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ കര്‍ണാടക സ്വദേശിനി മരിച്ചു. കര്‍ണാടക ബി സി റോഡ് സ്വദേശിനി പാത്തുഞ്ഞി എന്ന ഫാത്വിമയാണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പാത്തുഞ്ഞി.

ശനിയാഴ്ച വൈകിട്ട് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് തടഞ്ഞു. 90 വയസുള്ള രോഗിയാണ് ആംബുലന്‍സിലുള്ളതെന്ന് പറഞ്ഞിട്ടും കടത്തിവിടാന്‍ തയ്യാറായില്ല. ഇതോടെ തിരിച്ചുവീട്ടില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവര്‍ മരണപ്പെട്ടത്.

Kasaragod, Kerala, News, Ambulance, Karnataka, Police, Patient's, Mangalore, Ambulance Blocked by Karnataka police in Boarder; Patient-died

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ മഞ്ചേശ്വരം തുമിനാട് സ്വദേശിയും മരണപ്പെട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികള്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാറ്റ്ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ഇവര്‍ ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു.



Keywords: Kasaragod, Kerala, News, Ambulance, Karnataka, Police, Patient's, Mangalore, Ambulance Blocked by Karnataka police in Boarder; Patient-died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?