മാധ്യമലോകത്തെ വനിതാമുന്നേറ്റം; ഏഷ്യയിലെ ആദ്യ വനിതാ ചാനല്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍


മുംബൈ: (https://ift.tt/2xktSl7) വനിതാ ദിനത്തില്‍ മാധ്യമലോകത്തെ വനിതാമുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏഷ്യയിലെ ആദ്യത്തെ വനിതാ ചാനല്‍. വനിതകള്‍ക്ക് മാത്രമായി സ്ത്രീ ജീവനക്കാര്‍ നടത്തുന്നതാണീ ചാനല്‍. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനല്‍ സ്ത്രീസംബന്ധിയായ വിഷയങ്ങളായിരിക്കും കൂടുതല്‍ കൈകാര്യംചെയ്യുക. വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടി എന്നിവയ്ക്കൊപ്പം വിനോദപരിപാടികളും ഉള്‍പ്പെടുത്തും.

News, National, Mumbai, Women, Channel, Programme, Asia's first women's channel on International Women's Day

നോര്‍ത്ത് ഈസ്റ്റ് ടിവി ഗ്രൂപ്പിന്റെ ഭാഗമാണ് ഈ ചാനല്‍. ക്യമാറയും സാങ്കേതിക കാര്യങ്ങളുമൊക്കെ സ്ത്രീകള്‍ തന്നെയാണ് കൈകാര്യംചെയ്യുന്നത്. ചാനലിലെ 95 ശതമാനം ജീവനക്കാരും സ്ത്രീകളായിരിക്കും. പ്രധാനമായും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.

പുരുഷന്മാരെ പൂര്‍ണമായും ഒഴിവാക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യാതെ സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും ചാനല്‍ ഏറ്റെടുക്കുമെന്ന് ചാനല്‍ മേധാവി നീലാഞ്ജന ബാനര്‍ജി വ്യക്തമാക്കി.

എല്ലാ പുരുഷന്മാരുടെയും വിജയിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും. അതിനാല്‍ പുരുഷന്മാര്‍ക്കും ചാനലില്‍ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയും ചാനലിന്റെ മറ്റൊരു പ്രവര്‍ത്തകയായ അനുപമ പറഞ്ഞു.

സമൂഹത്തിലെ എല്ലാമേഖലകളില്‍ നിന്നുമുള്ള സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

Keywords: News, National, Mumbai, Women, Channel, Programme, Asia's first women's channel on International Women's Day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?