മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു; റോഡില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് യുവതി
മലപ്പുറം: (https://ift.tt/2Ih9pjg) മാസം തികയാത്ത പ്രസവത്തില്‍ കുഞ്ഞ് മരിച്ചതോടെ മൃതദേഹവുമായി എന്തുചെയ്യണമെന്നറിയാതെ കെട്ടിപ്പിടിച്ചു കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി ആംബുലന്‍സ് ഡ്രൈവറും നാട്ടുകാരും. പെരിന്തല്‍മണ്ണ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്‍വശമാണ് കരളലിയിക്കുന്ന സംഭവങ്ങള്‍ നടന്നത്.
പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് 5 വര്‍ഷമായി താമസിച്ചു വരുന്ന തമിഴ്നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ് ഉഷ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. അതോടെ സത്യരാജ് ഉഷയെ വിട്ടുപോയി. ഷയുടെ മാതാവ് കുപ്പുവും ഇവര്‍ക്കൊപ്പമാണ് താമസം.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഉഷ ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ രണ്ടാഴ്ച മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാസം തികയാതെ പ്രസവിച്ചു. ഹൃദയമിടിപ്പ് കുറവായിരുന്ന കുട്ടി വൈകാതെ മരിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീര്‍ന്നു. പലരോടും സഹായം തേടിയെങ്കിലും എല്ലാവരും വഴിമാറി.
അമ്മയും മകളും കെട്ടിപ്പിടിച്ചു കരയുന്നതു ശ്രദ്ധയില്‍പെട്ട ആംബുലന്‍സ് ഡ്രൈവറും സാന്ത്വനം വൊളന്റിയര്‍ ക്യാപ്റ്റനുമായ നൗഫലും സുഹൃത്ത് ഇര്‍ഷാദും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നഗരസഭാധ്യക്ഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിന് സൗകര്യം ഒരുക്കി കൊടുത്തു.
Keywords: News, Kerala, Malappuram, Hospital, Mother, Baby, Dead Body, Ambulance, Pregnant Woman, Woman on Road with Baby's Bodyപെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് 5 വര്‍ഷമായി താമസിച്ചു വരുന്ന തമിഴ്നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ് ഉഷ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. അതോടെ സത്യരാജ് ഉഷയെ വിട്ടുപോയി. ഷയുടെ മാതാവ് കുപ്പുവും ഇവര്‍ക്കൊപ്പമാണ് താമസം.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഉഷ ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ രണ്ടാഴ്ച മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാസം തികയാതെ പ്രസവിച്ചു. ഹൃദയമിടിപ്പ് കുറവായിരുന്ന കുട്ടി വൈകാതെ മരിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീര്‍ന്നു. പലരോടും സഹായം തേടിയെങ്കിലും എല്ലാവരും വഴിമാറി.
അമ്മയും മകളും കെട്ടിപ്പിടിച്ചു കരയുന്നതു ശ്രദ്ധയില്‍പെട്ട ആംബുലന്‍സ് ഡ്രൈവറും സാന്ത്വനം വൊളന്റിയര്‍ ക്യാപ്റ്റനുമായ നൗഫലും സുഹൃത്ത് ഇര്‍ഷാദും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നഗരസഭാധ്യക്ഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിന് സൗകര്യം ഒരുക്കി കൊടുത്തു.
Powered by Info News For You

Comments
Post a Comment