കൊവിഡ് ആദ്യം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി നെഗറ്റീവെന്ന് പരിശോധനാ ഫലം

കണ്ണൂര്‍ (www.evisionnews.co): കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മുന്‍കരുതലായി രണ്ടാഴ്ച കൂടി ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇദ്ദേഹം നേരിട്ട് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളുമില്ല.

അതേസമയം, മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രോഗി എത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം. മാര്‍ച്ച് 13നാണ് രോഗിയെ മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?