നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്ക്
വെള്ളത്തൂവല്‍ (ഇടുക്കി): (www.kvartha.com 02.03.2020) നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആയിരമേക്കറില്‍ കുന്നക്കാട്ട് പരേതനായ ജോയിയുടെ ഭാര്യ ഷൈലയാണ് (50) മരിച്ചത്. വെള്ളത്തൂവല്‍ വിമലാസിറ്റിയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അടിമാലിയില്‍ നിന്നു രാജാക്കാടിന് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ പാതയോരത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
തുടര്‍ന്ന് വഴിയരികില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ വെള്ളത്തൂവല്‍ കാളകെട്ടിയില്‍ ജോമറ്റ് ജോര്‍ജിനും (35) ബസ് കാത്ത് നിന്നിരുന്ന ഇരുന്നൂറേക്കര്‍ സ്വദേശിനി പെരുമത്തയത്ത് ഗീതാ ജേക്കബിനും (60) ഷൈലയ്ക്കും പരിക്കേറ്റു.
ഉടന്‍ തന്നെ മൂവരേയും അടിമാലിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികത്സക്കായി കൊണ്ടുപോകും വഴിയായിരുന്നു ഷൈലയുടെ മരണം. മറ്റു രണ്ടുപേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കാര്‍ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ മൂന്നു യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ഷൈലയുടെ കുടുംബം ഏതാനും മാസംമുമ്പാണ് മാങ്കുളം വിരിപാറയില്‍ നിന്നും ആയിരമേക്കറിലേയ്ക്ക് താമസം മാറ്റിയത്. മക്കള്‍ ജിനു, ജോജോ, ജിബിന്‍. മരുമകള്‍; നന്ദിത.
Keywords: Woman dies in road accident, Idukki, Local-News, News, Accidental Death, Obituary, Dead, Hospital, Injured, Treatment, Kerala, Auto Driver.

Powered by Info News For You

Comments
Post a Comment