കോഴിക്കോടിന് പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

മലപ്പുറം: (www.kvartha.com 12.03.2020) കോഴിക്കോടിന് പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. വനംവകുപ്പ് മന്ത്രി കെ രാജു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചത്ത കോഴിയുടെ സാംപിളുകള്‍ ശേഖരിച്ച് അധികൃതര്‍ ഭോപ്പാലിലേക്കയച്ചിരുന്നു. മൂന്ന് സാംപിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും നല്‍കിട്ടുണ്ടെന്നും വേണ്ട മുന്‍കരുതല്‍ സര്‍ക്കാര്‍ സ്ഥീകരിച്ചതായും വനംമന്ത്രി വ്യക്തമാക്കി. നേരത്തെ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ രണ്ട് പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിച്ചിരുന്നു.

Malappuram, News, Kerala, Bird Flu, Minister, K Raju, Bird flu has been confirmed in Malappuram

Keywords: Malappuram, News, Kerala, Bird Flu, Minister, K Raju, Bird flu has been confirmed in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?