യുഎഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബൈത്തുറഹ്്മ സമര്‍പ്പിച്ചു


അഡൂര്‍ (www.evisionnews.co): ജീവകാരുണ്യ രംഗത്ത് മുസ്ലിം ലീഗിന്റെ സേവനങ്ങള്‍ നിസ്തുലമാണെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അഭിപ്രായപ്പെട്ടു. രാജ്യം അതീവ ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈസമയത്ത് മുസ്ലിം ലീഗിന്റെ ഇടപെടല്‍ ഏവരുടെയും പ്രശംസ അര്‍ഹിക്കുന്നതാണ്. ഡല്‍ഹിയിലെ കലാപ ഭൂമിയില്‍ സാന്ത്വനവും സമാധാന സന്ദേശവുമായി മറ്റേത് രാഷ്ട്രീയ പാര്‍ട്ടികളെക്കാളും മുമ്പേ എത്താന്‍ മുസ്ലിം ലീഗിന് സാധിച്ചത് ന്യൂനപക്ഷത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഎഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എബി ബഷീര്‍ പള്ളങ്കോട് കെഎംസിസി, നോതാക്കളായ നാസര്‍ ദേലമ്പാടി, ഉനൈസ് മൈനാടി, ഹമീദ് ദേലമ്പാടി, മുജീബ് പരപ്പ, ഖാലിദ് കൊറ്റുമ്പ, കെകെ ഇബ്രാഹിം ഹാജി, ഖാദര്‍ ഹാജി ദര്‍ഘാസ്, റസാഖ് ഊജമ്പാടി, എബി ഷക്കീല്‍ എന്നിവരും ലീഗ് നേതാക്കളായ എം. യുസഫ് ഹാജി, ടിഎ അബ്ദുല്ല ഹാജി, പികെ, മഹമ്മദലി, കെ.എ, യൂസഫ്, ഇബ്രാഹിം പോലീസ്, സി.എച്ച്, അഷ്‌റഫ് ഹാജി, കെ.പി അഹമ്മദ്, ഖാദര്‍ ഹാജി കുയിത്തല്‍, പിഎ, അബൂബക്കര്‍, കെപി സിറാജുദീന്‍, ഉസാം പള്ളങ്കോട് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?