ജോലി സ്ഥലത്തേക്ക് പോയ മലയാളിയെ കൊറോണ രോഗിയെന്ന് വിളിച്ച് അധിക്ഷേപിച്ചയാളെ കുത്തിക്കൊന്നു; സംഭവ വികാസങ്ങള്‍ക്കൊടുവില്‍ പ്രതി അറസ്റ്റില്‍
ഗൂഡല്ലൂര്‍: (https://ift.tt/3ajhwrU) കേരളത്തില്‍നിന്ന് ജോലി സ്ഥലത്തേക്ക് തിരിച്ചെത്തിയ മലയാളിയെ കൊറോണ രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചയാളെ കുത്തിക്കൊന്നു. ചുമട്ടുതൊഴിലാളിയായ നൊണ്ടിനേടു സ്വദേശി ജ്യോതിമണിയെയാണ് പാലക്കാട് സ്വദേശിയായ ദേവദാസ്(40) കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലില്‍ ഇരുന്ന് ജ്യോതിലാലും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഹോട്ടല്‍ തൊഴിലാളിയായ ദേവദാസ് ഇവര്‍ക്കരികിലേക്ക് വരികയായിരുന്നു. സംസാരത്തിനിടയില്‍ കേരളത്തിലേക്ക് പോയ കാര്യം ദേവദാസ് ഇവരോട് പറഞ്ഞു. ഇതോടെ ജ്യോതിമണി കൊറോണ ബാധിതനെന്ന് വിളിച്ച് ദേവദാസിനെ അധിക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രകോപിതനായ ദേവദാസ് ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ജ്യോതിമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, National, India, COVID19, Killed, Death, Virus, Police, Arrested, Crime, Malayalee Killed Tamil Native in Oottyഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലില്‍ ഇരുന്ന് ജ്യോതിലാലും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഹോട്ടല്‍ തൊഴിലാളിയായ ദേവദാസ് ഇവര്‍ക്കരികിലേക്ക് വരികയായിരുന്നു. സംസാരത്തിനിടയില്‍ കേരളത്തിലേക്ക് പോയ കാര്യം ദേവദാസ് ഇവരോട് പറഞ്ഞു. ഇതോടെ ജ്യോതിമണി കൊറോണ ബാധിതനെന്ന് വിളിച്ച് ദേവദാസിനെ അധിക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രകോപിതനായ ദേവദാസ് ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ജ്യോതിമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Powered by Info News For You

Comments
Post a Comment