കൊറോണ ഭീതി; കലബുര്‍ഗിയിലെ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.03.2020) കോവിഡ് 19 മരണം നടന്ന കലബുര്‍ഗിയിലെ കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ 87 ഓളം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു. വിദ്യാര്‍ത്ഥികളെ ശനിയാഴ്ച രാത്രി 10 മണിയോടെ കെഎസ്ആര്‍ടിസി ബസില്‍ മംഗലാപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദേശാനുസരണം രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു.

Kasaragod, News, Kerala, Students, health, KSRTC-bus, hospital, Malayalee students of Kalaburagi repatriated

വിദ്യാര്‍ത്ഥികളില്‍ കുറച്ചുപേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരില്‍ 33 പേര്‍ കണ്ണൂര്‍ സ്വദേശികളാണെന്നും അവരെ കണ്ണൂരില്‍ എത്തിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിനുസരിച്ച് ഒരു ബസില്‍ ഇവരെ സുരക്ഷിതരായി ഞായറാഴ്ച രാവിലെ ആറു മണിയോടെ കണ്ണൂരില്‍ എത്തിച്ചതായി കാസര്‍കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Keywords: Kasaragod, News, Kerala, Students, health, KSRTC-bus, hospital, Malayalee students of Kalaburagi repatriated < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?