തെരഞ്ഞെടുപ്പില്‍ വിജയിച്ചു; ബി പി പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: (https://ift.tt/2vThIPN) സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ബി പി പ്രദീപ് കുമാറിനെ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി നിയമിച്ചു. ഐ ഗ്രൂപ്പിലെ മനാഫ് നുള്ളിപ്പാടിയെയാണ് പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയത്. 3756 പേര്‍ വോട്ട് ചെയ്തതില്‍ നിന്നും പ്രദീപ് കുമാറിന് 1706 വോട്ടുകള്‍ ലഭിച്ചു. മനാഫിന് 1473 വോട്ടുകളാണ് ലഭിച്ചത്. 296 പേര്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. 281 വോട്ടുകള്‍ അസാധുവായി.

ജില്ലാ പ്രസിഡണ്ടുമാരെ നിശ്ചയിക്കാന്‍ ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റുള്ള ജില്ലകളിലെല്ലാം സമവായത്തിലൂടെയാണ് പ്രസിഡണ്ടുമാരെ കണ്ടെത്തിയത്. കാസര്‍കോട്ട് ആദ്യം പ്രസിഡണ്ട് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയ മനാഫ് നുള്ളിപ്പാടിയുടെ പത്രിക തള്ളിയിരുന്നുവെങ്കിലും അപ്പീലില്‍ സ്വീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

2012 മുതല്‍ 2016 വരെ കെ എസ് യു ജില്ലാ പ്രസിഡണ്ടായിരുന്നു കോടോംബേളൂര്‍ പറക്കളായി സ്വദേശിയായ പ്രദീപ് കുമാര്‍. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിനു ഹൈബി ഈഡന്‍ വീട് വച്ചുകൊടുത്തപ്പോള്‍ നിര്‍മാണ ചുമതല ഏല്‍പിച്ചത് പ്രദീപിനെയായിരുന്നു. 2015ല്‍ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവത്തിനു പീഠം എഴുന്നള്ളിപ്പിനിടെ സി പി എമ്മിന്റെ അക്രമണത്തിനിരയായിരുന്നു.

അതേസമയം കെ എസ് യു മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ ജോമോന്‍ ജോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നോയല്‍ ടോമിന്‍ ജോസഫ് സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കെ ആര്‍ കാര്‍ത്തികേയന്‍, ടി രാഗേഷ്, സത്യനാഥന്‍ പാത്രവളപ്പില്‍, എം ഇസ്മാഈല്‍, സി കെ സ്വരാജ്, ടി കെ ഷജിത്ത്, ഷുഹൈബ് ബിന്‍ സുബൈര്‍, കെ ജയപ്രകാശന്‍ എന്നിവരാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍.

സോണി സെബാസ്റ്റ്യന്‍ (തൃക്കരിപ്പൂര്‍), സന്തു ടോം ജോസ് (ഹൊസ്ദുര്‍ഗ്), എം കെ അനൂപ് (ഉദുമ), മാത്യു തോമസ് (കാസര്‍കോട്), ഇര്‍ഷാദ് (മഞ്ചേശ്വരം) എന്നിവരെ നിയോജക മണ്ഡലം പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.



Keywords: Kasaragod, Kerala, news, youth-congress, Top-Headlines, BP Pradeep Kumar elected as Youth congress Kasaragod District President
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?