ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടു; ലോകാവസാന ഭീതിയില്‍ പ്രാര്‍ത്ഥനയുമായി കശ്മീര്‍ ജനത

ശ്രീനഗര്‍: (https://ift.tt/2R1I8X5) ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചാരണവുമായി കശ്മീര്‍. രാജ്യം മുഴുവന്‍ കൊറോണ വ്യാപനം തടയാന്‍ കര്‍ശന ലോക്ക് ഡൗണിലാകുമ്പോള്‍ കശ്മീരില്‍ ലോകാവസാന ഭീതിയാണ് വ്യാപകമാവുന്നത്. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചാരണമാണ് കശ്മീരില്‍ വൈറലാവുന്നത്.

മാര്‍ച്ച് 26ന് ഭൂമിക്ക് സമീപത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീര്‍ താഴ്വരിയില്‍ പ്രചരിക്കുന്നത്. പ്രചരണങ്ങള്‍ കൈവിട്ടതോടെ ശ്രീനഗറുള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നു. അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര്‍ വീടിനു പുറത്തിറങ്ങി കാത്തിരുന്നു.

News, National, India, New Delhi, COVID19, Kashmir, COVID19, Panic grips people as doomsday rumour spreads in Kashmir

ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കശ്മീരികള്‍ക്കിടയില്‍ പൊതുവായുണ്ട്. അതിനൊപ്പം ഛിന്നഗ്രഹം എത്തുന്നുവെന്ന വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് ആരോ പടച്ചുവിട്ട പ്രചാരണമാണ് ഇപ്പോള്‍ കശ്മീരികളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

Keywords: News, National, India, New Delhi, COVID19, Kashmir, COVID19, Panic grips people as doomsday rumour spreads in Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?