കൊറോണ; യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി
അബൂദബി: (www.kvartha.com 04.03.2020) കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാല് ആഴ്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ഒരു മാസം വരെയാണ് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നത്. ഇതിനിടെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊറോണ പടരുന്നത് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം ലോകത്തിന്റെ എല്ലാ കോണുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: Abu Dhabi, News, Gulf, World, Health, school, Student, Report, Coronavirus, UAE, Coronavirus; All UAE schools, colleges to close for 4 weeks from Sunday
Powered by Info News For You

Comments
Post a Comment