ഫേസ് മാസ്‌ക്കുകളും രോഗ പ്രതിരോധത്തിനുള്ള ബോഡി സ്യൂട്ടുകളും ധരിച്ച് ഡോക്ടര്‍മാരും നഴ്സുമാരും നൃത്തതിലാണ്! ഇറാനില്‍ കൊറോണ പടര്‍ന്നുപിടിക്കുമ്പോഴും നൃത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്


ടെഹ്റാന്‍: (https://ift.tt/2xktSl7) ഇറാനില്‍ കൊറോണ രോഗം പടര്‍ന്നു പിടിക്കുന്നതിനിടെ വിവിധ ആശുപത്രികളിലെ നഴ്സുമാരും ഡോക്ടര്‍മാരും നൃത്തം ചെയ്യുന്ന വിഡിയോകള്‍ പുറത്തുവന്നു. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സ്വയം കര്‍മ്മനിരതരാകാന്‍ വേണ്ടിയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുന്നതിനായുമാണ് ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രികള്‍ക്കുള്ളില്‍ നൃത്തചുവടുകള്‍ വയ്ക്കുന്നത്. മാത്രമല്ല തുടര്‍ച്ചയായി ജോലി ചെയ്യുന്നത് കൊണ്ടുള്ള മാനസിക, ശാരീരിക പിരിമുറുക്കം കുറയ്ക്കാനും ഇങ്ങനെ നൃത്തം ചെയ്യുന്നത് ഇവരെ സഹായിക്കുന്നു.

News, World, diseased, Iran, Doctor, Nurses, Dance, Twitter, Death, Hospital, Iranian Doctors and Nurses Dancing

ഫേസ് മാസ്‌ക്കുകളും രോഗ പ്രതിരോധത്തിനുള്ള ബോഡി സ്യൂട്ടുകളും ധരിച്ച് ഇവര്‍ നൃത്തം ചെയ്യുന്നതായാണ് ട്വിറ്റര്‍ വഴി പുറത്തുവന്ന ഈ വീഡിയോകളില്‍ കാണുന്നത്. ഇതോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തങ്ങള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഫലപ്രദമായി രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനായാണ് പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഈ മാര്‍ഗം സ്വീകരിച്ചത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ മരണ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫാത്തിമ റഹബാര്‍ എന്ന ഒരു എംപി കൂടി മരിച്ചു. നിലവില്‍ 23 എംപിമാര്‍ക്ക് രോഗബാധ ഉള്ളതായും വിവരമുണ്ട്. ഇതോടെ മരണ നിരക്ക് 124ല്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാജ്യം പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 4,747 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords: News, World, diseased, Iran, Doctor, Nurses, Dance, Twitter, Death, Hospital, Iranian Doctors and Nurses Dancing 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?