ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാസംവിധാനമൊരുക്കണമെന്ന് മുസ്ലിം ലീഗ്
കുമ്പള: (https://ift.tt/2UHossm) കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭിക്കാത്ത രോഗികളുടെ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കിടത്തി ചികിത്സയടക്കം അടിയന്തിരമായും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചെറിയൊരു പനി വന്നാല്‍ പോലും മഞ്ചശ്വരം മണ്ഡലത്തിലെയും തൊട്ടടുത്ത കാസര്‍കോട്ടെയും ആളുകള്‍ ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്. ക്യാന്‍സര്‍ രോഗികളും ഡയാലിസിസ് ചെയ്യുന്നവരും, വൃക്കരോഗികളടക്കം, മറ്റിതര ചികിത്സകള്‍ക്കായി ദിവസേന നൂറ് കണക്കിന് രോഗികളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു മാത്രം മംഗളൂരുവിലെ വിവിധ ആശുപത്രികളെ ആശ്രയിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം എന്നി പ്രധാന സി എച്ച് സികളിലും മറ്റിതര സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും മെച്ചപ്പെട്ട രീതിയില്‍ ഇത്തരം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടത്തെ രോഗികള്‍ക്ക് വളരെയധികം ആശ്വാസകരമാകും.
മഞ്ചേശ്വരത്തെ ഒട്ടുമിക്ക സി എച്ച് സികള്‍ക്കും ഏറെ സൗകര്യപ്രദമായ കെട്ടിട സൗകര്യങ്ങളുണ്ട്. കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം സി എച്ച് സികളില്‍ ദിവസേന നൂറ് കണക്കിന് രോഗികളാണ് വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ തേടി എത്തുന്നത്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യമുണ്ടായിരിക്കെ ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സയും പരിശോധനാ ലാബുകളും സജ്ജീകരിക്കണം. ഇവിടെ നിലവിലുള്ള ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും താമസിച്ചു വരുന്നത് മംഗളൂരുവിലാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങളും മറ്റും കാരണം ഇവര്‍ക്ക് നിര്‍ണായക സാഹചര്യങ്ങളില്‍ യഥാ സമയം ജോലിക്ക് എത്താന്‍ സാധിക്കാറില്ല. ഒരിടത്ത് ജോലിയും മറ്റു സംസ്ഥാനത്ത് താമസവുമെന്നത് ഒരിക്കലും അംഗീകരിക്കാനുമാകില്ല. വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ പല ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് ജീവനക്കാരും അന്യജില്ലകളിലാണ് ജോലി ചെയ്തുവരുന്നത്. അത്തരം ഡോക്ടര്‍മാരെ കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരിച്ച് വിളിക്കേണ്ടതും വിദഗ്ധരായ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും വേണം.
മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഭൗതിക സാഹചര്യങ്ങളുള്ള നിരവധി സ്വകാര്യ ആശുപത്രികള്‍ ജില്ലാ ആസ്ഥാനത്ത് നിരവധിയുണ്ട്. ഇത്തരം ആശുപത്രികളില്‍ അത്യാധുനിക തരത്തിലുള്ള ചികിത്സകള്‍ ലഭ്യമാക്കിയാല്‍ മംഗളൂരുവിലേക്ക് റഫര്‍ ചെയ്യുന്ന രീതി ഒഴിവാക്കാനാകും. അതിര്‍ത്തിയില്‍ ഇപ്പോള്‍ കര്‍ണാടക പോലീസ് രോഗികളോട് കാണിക്കുന്ന ക്രൂരതയും സാംക്രമിക രോഗങ്ങളും പുതിയ വൈറസുകളും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരാന്‍ പോകുന്ന നാളുകളില്‍ ആരോഗ്യരംഗത്ത് വളരെയധികം കരുതല്‍ വേണ്ടതിനാല്‍ മഞ്ചേശ്വരത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിര പ്രാധാന്യത്തോടെ ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങളും മറ്റും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Muslim-league, hospital, Manjeshwaram, Muslim league demands avail arrangements in Hospitals

Powered by Info News For You

Comments
Post a Comment