കാക്കയങ്ങാട് കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പൊലീസ് പൂട്ടിച്ചു: യുവാവ് അറസ്റ്റില്‍

ഇരിട്ടി: (www.kvartha.com 14.03.2020) ഇരിട്ടിക്കടുത്തുള്ള കാക്കയങ്ങാട്ടെ മുഴക്കുന്ന് റോഡില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പൊലീസ് റെയ്ഡു ചെയ്തു പൂട്ടിച്ചു. സംഭവത്തില്‍ കാക്കയങ്ങാട് കുടലോട് സ്വദേശി കോറോത്ത്് അബ്ദുള്‍ ഗഫൂറിനെ (33) അറസ്റ്റു ചെയ്തു.

സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ കംപ്യൂട്ടര്‍ ആപ്പിലെ പ്രത്യേക സംവിധാനത്തിലൂടെ നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇയാള്‍ ചെയ്തത്.

Man arrested immoral activities, Arrested, Police, Phone call, Foreigners, Secret, Message, Protection, Mobile Phone, Technology, News, Kerala

2018 മുതല്‍ തുടങ്ങിയ കാക്കയങ്ങാട്- മുഴക്കുന്ന് റോഡില്‍ സിഫ് സോഫ്റ്റ് ടെക്നോളജി എന്ന കപ്യൂട്ടര്‍ സര്‍വീസ് സെന്ററിന്റെ മറവിലായിരുന്നു ദേശീയ സുരക്ഷയേ പോലും ബാധിക്കുന്ന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിദിനം ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും മറ്റുമുള്ള വിദേശകോളുകള്‍ കാള്‍ റൂട്ടിംങ്ങ് ഡിവൈസ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മിതമായി നിരക്കില്‍ ലഭ്യമാക്കിയായിരുന്നു തട്ടിപ്പ്.

Man arrested immoral activities, Arrested, Police, Phone call, Foreigners, Secret, Message, Protection, Mobile Phone, Technology, News, Kerala

ഇവിടെ നിന്നും പാക്കിസ്ഥാനിലേക്ക് കോള്‍ പോയതായി പറയുന്നു. മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്കും സര്‍ക്കാറിനും വലിയ നഷ്ടംവരുത്തി വെക്കുന്ന രിതിയിലുള്ള വന്‍ തട്ടിപ്പാണ് നടത്തിയത്. ദിനം പ്രതി 3000നും 5000നും ഇടയില്‍ കോളുകള്‍ ഇത്തരത്തില്‍ നടത്തിയിരുന്നതായും കണ്ടെത്തി.

ഇയാളുടെ സ്ഥാപനത്തില്‍ നിന്നും ഒരു കപ്യൂട്ടറും ലാപ്ടോപ്പും മൊബൈല്‍ ഫോണ്‍, കോള്‍ റൂട്ടിംങ്ങ് ഡിവൈസ് എന്നിവയും പിടിച്ചെടുത്തു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കോളുകള്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും സംശയിക്കുന്നു.

എന്നാല്‍ ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഫോണുകളില്‍ റീചാര്‍ജ് ചെയ്തു നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതി പറയുന്നത്. പാക്കിസ്ഥാനുമായി ബന്ധമില്ലെന്നാണ് പിടിയിലായ യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐ ബി ഉദ്യോഗസ്ഥര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല.

സ്വകാര്യ കമ്പനിയുടെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലില്‍ നിന്നുള്ള വിദഗ്ദര്‍ ഉള്‍പ്പെടെ ഇത് പരിശോധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട് .

ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നാണ് ഇയാള്‍ പറയുന്നത്. ഐ ബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയാല്‍ ഇയാളെ എന്‍ ഐ എ ക്കു കൈമാറും.

സ്ഥാപനം പൂട്ടി പൊലീസ് സീല്‍ ചെയ്തു. കാക്കയങ്ങാട് എസ് ഐ, ഇ എന്‍ ബിജോയുടെ നേതൃത്വത്തില്‍ ഐ ബി സംഘം മണിക്കൂറുകളോളമാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

Keywords: Man arrested immoral activities, Arrested, Police, Phone call, Foreigners, Secret, Message, Protection, Mobile Phone, Technology, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?