ഡെല്‍ഹി കലാപത്തിനെതിരെ തെരുവ് നാടകത്തിലൂടെ പ്രതിഷേധ സ്വരമുയര്‍ത്തി നാടക്

കാസര്‍കോട്: (www.kasargodvartha.com 07.03.2020) ഡെല്‍ഹി കലാപത്തിനെതിരെ തെരുവ് നാടകത്തിലൂടെ പ്രതിഷേധ സ്വരമുയര്‍ത്തി നാടക്. കലാപങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ വായമൂടിക്കെട്ടരുതെന്ന ആഹ്വാനവുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് നാടകമരങ്ങേറിയത്. ഹോള്‍ഡ് ഡല്‍ഹിയില്‍ നിരപരാധികളായ മനുഷ്യര്‍ കൊലചെയ്യപ്പെട്ടതിന്റെ ആകുലതകളാണ് തെരുവ് നാടകത്തിലൂടെ നാടക് പ്രവര്‍ത്തകര്‍ ജനങ്ങളോട് സംവദിച്ചത്. കാണ്ടാമൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്ക് ഇറങ്ങി സര്‍വതും നശിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കല്‍ തന്നെ പാപമാണെന്ന് നാടകം പറയുന്നു.

ഹോള്‍ഡ് കാണ്ടാമൃഗത്തിന്റെ മുഖംമൂടിയില്‍ കാക്കിധാരികളും അല്ലാത്തവരുമായ കഥാപാത്രങ്ങള്‍ വലിയ ശബ്ദത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്നപ്പോള്‍ ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് തുറന്നു കാണിക്കപ്പെട്ടത്. ജാതിക്കും മതത്തിനും അതീതമായ സൗഹാര്‍ദങ്ങള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഡെല്‍ഹയിലെ വിവിധ സംഭവങ്ങളെ പ്രതീകങ്ങളാക്കി നാടകം പറഞ്ഞു വെച്ചു. അധികാര ഗര്‍വില്‍ ജനങ്ങളെയാകെ ശത്രുക്കളാക്കി തകര്‍ക്കപ്പെട്ടവയെല്ലാം പുനര്‍നിര്‍മിക്കപ്പെടുമെന്ന് പറയുന്നിടത്ത് നാടകം അവസാനിക്കുന്നു.

 Kasaragod, News, Kerala, Drama, Protest, Delhi violence, Nadak, Street drama, Nadak organized street drama against Delhi violence

ത്രിവര്‍ണ നിറത്തിന്റെ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആമുഖം ചേര്‍ത്ത് വെച്ചാണ് നാടക് പ്രവര്‍ത്തകര്‍ തെരുവില്‍ നിന്നും വിടവാങ്ങിയത്. നാടക് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയങ്കാനത്തിന്റെ രചനയില്‍ ജില്ലയിലെ നാടക് പ്രവര്‍ത്തകരാകെ പ്രതിഷേധ നാടകത്തില്‍ പങ്കുചേര്‍ന്നു. നാടക് സംസ്ഥാന പ്രസിഡന്റ് രാജ്മോഹന്‍ നീലേശ്വരം നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

Keywords: Kasaragod, News, Kerala, Drama, Protest, Delhi violence, Nadak, Street drama, Nadak organized street drama against Delhi violence  
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?