പ്രമുഖ കമ്പനികളുടെ എം ഡിയെന്ന് പരിചയപ്പെടുത്തി ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കാനെന്ന വ്യാജേന ജുവലറികളില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍
തൃശൂര്‍: (www.kvartha.com 03.03.2020) പ്രമുഖ കമ്പനികളുടെ എം ഡിയെന്ന് പരിചയപ്പെടുത്തി ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കാനെന്ന വ്യാജേന ജുവലറികളില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി വടക്കേപുരയില്‍ വീട്ടില്‍ റാഹില്‍ (25) ആണ് അറസ്റ്റിലായത്.
ജുവലറികളിലേക്ക് ഫോണില്‍ വിളിച്ച് തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് സമ്മാനമായി കൊടുക്കാനെന്നു പറഞ്ഞ് ഒരു പവന്‍ വീതം തൂക്കം വരുന്ന അഞ്ച് സ്വര്‍ണ നാണയങ്ങള്‍ വീതം ഓര്‍ഡര്‍ ചെയ്യാറാണ് ഇയാളുടെ പതിവ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വര്‍ണ നാണയങ്ങള്‍ എത്തിക്കാനും പറയും.
തുടര്‍ന്ന് നാണയങ്ങളുമായി എത്തുന്ന ജുവലറി ജീവനക്കാരെ ഹോട്ടലിന്റെ ലോബിയിലിരുത്തി, എം ഡിയുടെ പി എ ആണെന്ന് സ്വയം പരിചയപ്പെടുത്തും. എം ഡി റൂമില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിവരാമെന്ന് പറഞ്ഞ് സ്വര്‍ണവുമായി മുങ്ങും.
ഇത്തരത്തില്‍ കഴിഞ്ഞ ജനുവരി 29ന് തൃശൂര്‍ പുത്തന്‍പള്ളിയിലെ ജുവലറിയില്‍ നിന്ന് അഞ്ച് സ്വര്‍ണ നാണയങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് ജീവനക്കാര്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ റാഹിലിനെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നവംബറില്‍ തൃശൂരിലെ പ്രമുഖ ജൂവലറിയില്‍ നിന്നും അഞ്ച് സ്വര്‍ണനാണയങ്ങള്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഡിസംബറില്‍ ആലപ്പുഴയിലെ പ്രശസ്ത ജൂവലറിയിലും തട്ടിപ്പ് നടത്തി. ജനുവരിയില്‍ അങ്കമാലിയിലെ ജൂവലറി ജീവനക്കാരെയും തട്ടിപ്പിനിരയാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ നാണയം എത്തിച്ചായിരുന്നു തട്ടിപ്പ്.
സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ, നെടുപുഴ സി ഐ, എ വി ബിജു, എസ് ഐ സതീഷ്‌കുമാര്‍, ഷാഡോ പൊലീസ് എസ് ഐമാരായ ടി ആര്‍ ഗ്ലാഡ് സ്റ്റണ്‍, എന്‍ ജി സുവ്രതകുമാര്‍, പി എം റാഫി, രാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റാഹിലിനെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണത്തിനു പുറമെ വജ്ര മോതിരങ്ങളും ഐഫോണും ഇയാള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയിരുന്നു. ജനുവരിയില്‍ എറണാകുളത്തെ ജൂവലറിയില്‍ വിളിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എം ഡിയാണെന്ന് പരിചയപ്പെടുത്തി 'മകള്‍ക്ക് നല്‍കാന്‍' രണ്ട് വജ്ര മോതിരങ്ങള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് വജ്ര മോതിരങ്ങള്‍ നല്‍കാന്‍ ബോള്‍ഗാട്ടിയിലെ സ്റ്റാര്‍ ഹോട്ടലില്‍ എത്തിയ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന മോതിരങ്ങളുമായി ഇയാള്‍ മുങ്ങി.
അടുത്തതായി ഇയാള്‍ തട്ടിപ്പ് നടത്തിയത് കൊല്ലത്താണ്. മൊബൈല്‍ ഷോപ്പില്‍ വിളിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐ ഫോണ്‍ പ്രോ മാക്സ് ഓര്‍ഡര്‍ ചെയ്തു. ത്രീ സ്റ്റാര്‍ ഹോട്ടലില്‍ എത്തിയ ജീവനക്കാരെ വെട്ടിച്ച് മൊബൈലുമായി മുങ്ങുകയും ചെയ്തു.
Keywords: Man arrested for cheating, Thrissur, News, Local-News, Cheating, Arrested, Police, Case, Hotel, Gold, Probe, Complaint, Kerala.

Powered by Info News For You

Comments
Post a Comment