പരിശോധനാ ഫലം വന്നു; ട്രംപിന് കൊറോണയില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: (www.kvartha.com 15.03.2020) പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വൈറസ് ബാധയില്ല. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പരിശോധന ഫലം വന്നെന്നും, നെഗറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ ട്രംപ് അറിയിച്ചിരുന്നു.

ട്രംപിനൊപ്പം കഴിഞ്ഞദിവസം ഫ് ളോറിഡയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ബ്രസീലിയന്‍ പ്രസിഡന്റിന്റെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന് രോഗമുണ്ടോയെന്ന് പരിശോധന നടത്തിയത്. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

Trump tests negative for corona virus, White House says, Washington, News, Health, Health & Fitness, Donald-Trump, Result, Doctor, World

അതേസമയം, അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആയി. 2836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടണുമായി മാര്‍ച്ച് അഞ്ചിനായിരുന്നു ഇവാന്‍കയുടെ കൂടിക്കാഴ്ച.

വെളളിയാഴ്ചയാണ് പീറ്റര്‍ ഡട്ടണിന് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാന്‍കയുമായി ഡട്ടണ്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം യു എസില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി ട്രംപ് അറിയിച്ചു.

Keywords: Trump tests negative for corona virus, White House says, Washington, News, Health, Health & Fitness, Donald-Trump, Result, Doctor, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?